പക്ഷി മൂളിയ
വഴിയിൽ
സഞ്ചരിച്ച്
എത്തിയത്
തെങ്ങിൻ പൊത്തിൽ.
വിയർപ്പും
വീർപ്പുമുട്ടും
ഗർഭാലസ്യവും
നിറഞ്ഞ പൊത്തിൽ
കണ്ട കിളികളുടെ
കൗതുകം
ഒപ്പിയെന്റെ
കാമറയുടെ
ഗിയറുകൾ തിരിഞ്ഞതും
വെളിച്ച വ്യതിയാനങ്ങൾ
നിർവികാരം
ഒന്നും ഒന്നുമല്ലാതെയും
പകർത്തി
മരിച്ച ചിത്രങ്ങൾ
എൻ LCD യിൽ
പുനർജനിച്ചതും
കോൾമയിർ കൊണ്ടതും!
No comments:
Post a Comment