Thursday, 29 September 2016

മുത്തശ്ശി

ഒരു മുത്തശ്ശി
കുഞ്ഞിക്കാല് വേയ്ച്ച്
മോണച്ചിരി പൊഴിച്ച്
കാട്ടിലൂടെ നടന്ന്
പോകവേ,
കൊമ്പൻ തൊപ്പീം
പാണ്ടൻ ദേഹവുമുള്ള
നത്തൻ പാപ്പു
ഉണ്ടക്കണ്ണ് തള്ളി
കുത്തിച്ചുട്
മൊഴിയുകയാൽ,
വഴിമാറി വഴിതെറ്റി
ദിശയില്ലാതാകാശമില്ലാ-
തുഴലുകയാൽ,
വിട്ടൊരു വെടി
ആകാശച്ചരുവിൽ
പൊട്ടി വിതറി
നാട്ടാരറിയുകയാൽ,
വേണു വിനു നാണു
പരിവൃന്തങ്ങളും
പടമൊപ്പിക്കുന്ത്രാണ്ടങ്ങളും
മരം വഴി വെട്ടിയതും
എത്തിയതും
കണ്ട മുത്തശ്ശി
ഓടടാ ഓട്ടിയൊരു
കാട്ടരുവിയോരത്തൊ-
രത്താണിക്കല്ലിൽ
നടു നീർത്തതും
ഒളി പാർത്തതു-
മാകയാൽ,
വെട്ടുകാരവർ
വനം, ഉള്ളി പൊളി-
ച്ചടുക്കുകളകറ്റി
കണ്ണു നീറി
നീല പച്ച കാവി
ച്ചോപ്പ് നീര്
കൈലേസിലൊപ്പി-
കുതിർന്നതു-
മറിയാതെ
കണ്ണറിയാതെ
കാലമറിയാതെ
കാടിന്നുള്ളിലേയ്ക്ക് മുത്തശ്ശി
പിച്ചവെച്ചതുമറിയാതെ
തർക്കിച്ചു
തളർന്നവർ
പാവം മുത്തശ്ശി!

No comments:

Post a Comment