ഒറ്റപ്പുന്ന
പണ്ടൊരു പുന്നച്ചോട്ടിൽ ഉച്ച വെയിലിൽപ്പഴുത്ത പഞ്ചാരമണൽക്കാട് താണ്ടി പൊള്ളിയ ഉള്ളം കാലൂതി പള്ളിക്കൂടത്തിനെ പഴിച്ച് ഇരുന്ന നാളുകളുണ്ട്.
എനിക്ക് പുന്നകൾ പൊടിമാറാലകൾ പിടിച്ച ഇന്നലെകളുടെ തട്ടുമ്പുറത്തേയ്ക്കുള്ള കൊച്ച് വാതിലാണ്. ഓർമ്മകളുടെ കള്ള നിലവറയിലേയ്ക്കുള്ള കവാടമാണ്. അക്കരപ്പച്ചകളിലൂടെ സൂക്ഷ്മമായി നോക്കുമ്പോൾ തെളിയുന്ന പ്രതീക്ഷയാണ്.
പുന്നകൾ പള്ളിപ്പുറത്തെ പഞ്ചാര മണൽക്കുന്നുകൾക്ക് തണലായിരുന്നു, ഉഷ്ണക്കാറ്റിലൊരു ആശ്വാസമായിരുന്നു.
പഞ്ചാര മലകൾ പഠനയാത്രകൾക്കായി വണ്ടി കേറി, ദേശങ്ങൾ താണ്ടി ഫാക്ടറികൾ കയറിയിറങ്ങി തിരികെ വന്നത് പരിഷ് കൃതരായായിരുന്നു. കുപ്പികളായി, ടെസ്റ്റ് റ്റ്യൂബായി കണ്ണാടിപ്പാത്രങ്ങളായി. ഷെൽഫിലിരുന്ന് ചിരിക്കുന്ന ക്രിസ്റ്റൽ രൂപങ്ങളായി.
പണ്ടൊരു കൂട്ടുകാരൻ പുന്നപ്പഴം പറിക്കാൻ തോളിൽ ചവിട്ടി താഴ്ശിഖരത്തിൽ തൂങ്ങിക്കയറി മുകളിലേയ്ക്ക് പോയി. ചില്ലകൾ ചവിട്ടി ഇലകളുടെ വന്യതയിലേക്ക് കയറിക്കയറി പോയി. പിന്നെ തിരിച്ച് വന്നേയില്ല.
പണ്ട്..
ഒറ്റപ്പുന്നയിൽ ആ സ്ഥലനാമകാരിണിയായ ഒരു വലിയ പുന്നയുണ്ടായിരുന്നു. ആ മുത്തശ്ശി മരത്തിൽ രാഷ്ട്രീയക്കാർ ആണി തറച്ച് പരസ്യങ്ങൾ തൂക്കി.ഇന്ദിരാഗാന്ധിയും പുന്നപ്ര വയലാറും ആ പുന്നയിൽ നിന്നും പ്രഘോഷിച്ചു, പോസ്റ്ററുകളായി. ആണികളുടെ വേദനയിൽ ആ മരം ജീവനൊടുക്കി. ഇന്നവിടെ കുറെ കൊടിമരങ്ങൾ, പ്രകൃതിക്കൊരു വെല്ലുവിളിയായി.
ഇന്ന്..
പഞ്ചാര മലകളുടെ ശവക്കുഴികൾ നാലുപാടും. ആ കുഴികളിൽ ചുവന്ന കിഴക്കൻ പൂഴി നിറയുന്നു, ഒരു കാലഘട്ടം ചിന്തിയ ചോര പോലെ.

©Thomas Varghese
Koottunkal, Pallippuram P O, Cherthala, Alappuzha, Kerala State, India - 688541

No comments:
Post a Comment