ഉഴപ്പ്
ആൾപ്പൊക്കത്തിൻ
മാമരങ്ങൾ,
മുറ്റത്തും
പറമ്പിലും
കമ്മ്യൂണിസ്റ്റ്
പച്ചക്കാടുകൾ.
വെട്ടിനിരത്തി
വാഴ
ചേന
ചേമ്പ്
നടാൻ നനയ്ക്കാൻ
എത്തി
തൊഴിലുറപ്പ്കാർ.
മൺകലം
കുടം കലം
കഞ്ഞി കറി
കാപ്പി സന്നാഹങ്ങൾ
ചന്ദന മഴ
വിവരിച്ച്
മൺവെട്ടി തൂമ്പ
വെട്ടരുവയേന്തി
കാപ്പില കലപില
ചിക്കിംചിലച്ച്
ഉണ്ടുറങ്ങി
നിവർന്നപ്പോൾ
വെളിപാട് -
കാട് വെട്ടാപത്ത്!
ചൊല്ലിപ്പിരി-
ഞ്ഞെന്തിവരുടെ
തൊഴിൽ മഹാ-
ഉഴപ്പ്.
ആൾപ്പൊക്കത്തിൻ
മാമരങ്ങൾ,
മുറ്റത്തും
പറമ്പിലും
കമ്മ്യൂണിസ്റ്റ്
പച്ചക്കാടുകൾ.
വെട്ടിനിരത്തി
വാഴ
ചേന
ചേമ്പ്
നടാൻ നനയ്ക്കാൻ
എത്തി
തൊഴിലുറപ്പ്കാർ.
മൺകലം
കുടം കലം
കഞ്ഞി കറി
കാപ്പി സന്നാഹങ്ങൾ
ചന്ദന മഴ
വിവരിച്ച്
മൺവെട്ടി തൂമ്പ
വെട്ടരുവയേന്തി
കാപ്പില കലപില
ചിക്കിംചിലച്ച്
ഉണ്ടുറങ്ങി
നിവർന്നപ്പോൾ
വെളിപാട് -
കാട് വെട്ടാപത്ത്!
ചൊല്ലിപ്പിരി-
ഞ്ഞെന്തിവരുടെ
തൊഴിൽ മഹാ-
ഉഴപ്പ്.
No comments:
Post a Comment