Saturday, 12 March 2016

ജാതി

ജാതി

ചോദിക്കരുത്.
ചോദിച്ചില്ല,
ഹെഡ്മാസ്റ്റർ
കണ്ണടയുടെ
മേളിലൂടെ
നിശബ്ദം പുരികം
ചുളിച്ചു.

പറയരുത്.
പറഞ്ഞില്ല,
തടഞ്ഞു വെച്ച്
വാളോങ്ങിയവനെ
നിക്കർ ഊരി
കാണിച്ചു,
തെളിവ്.

ചിന്തിക്കരുത്.
അതെ,
ആരും!
ചിന്ത!
അതാണല്ലോ?

No comments:

Post a Comment