Saturday, 5 March 2016

കരി

ഇനി
എഴുപത്തി രണ്ട് നാളുകൾ -

ചാണ്ടി
മോഡി
കയ്യിൽ വടിയിൽ
തൂങ്ങി
വയോധികർ
നിമിത്തങ്ങൾ
പാവകൾ

ചുവപ്പ്
പച്ച
കാവി
ഖാദി
കൈക്കിലകൾ

വടക്കൻ
തെക്കൻ
ഗാഥകൾ
ജാഥകൾ
മുടങ്ങുന്ന വഴികൾ

ഇരുട്ടുമൂലയിൽ
ഇര തേടുന്നവളുടെ
സാക്ഷ്യങ്ങൾ
ചളുപ്പില്ലാ
കാണ്ടകൾ

ചൂണ്ടാണിയിൽ
ചളിഞ്ഞ്
കൊഴുത്ത
കരി
പരക്കും
വരെ.

No comments:

Post a Comment