Monday, 22 February 2016

കൊടി

പണ്ടൊക്കെ
കൊടികൾ നിരത്തിലിറങ്ങുമ്പോൾ,
ഉറുമ്പുകളായി നിരങ്ങുമ്പോൾ,
മുഷ്ടികൾ താളത്തിലുയരുമ്പോൾ,
കയ്യാലപ്പുറമേറി,
കലുങ്കിലേറി,
തൊടിയിലേയ്ക്കിറങ്ങി,
വഴികൊടുത്ത്,
ഓച് ഛാനിച്ച്
നിൽക്കാറുണ്ടായിരുന്നു.
പച്ച, മഞ്ഞ, ചുവപ്പ്
കുങ്കുമക്കൊടികൾ.
അകന്നു പോകുന്ന
കൊടിക്കൂട്ടത്തിനെ
നോക്കി നിശ്വസിച്ച്
വീണ്ടും നിരത്തിലിറങ്ങി
പഥനം തുടരാറുമുണ്ടായിരുന്നു.
ഇന്നൊരു ദേശക്കൊടി
നിരത്തിനെ പൊതിയിക്കുന്നു.
ഇനിയാരും
നിരത്തിലിറങ്ങണ്ട.
കയ്യ് വെട്ടും.
കാല് വെട്ടും.
നാക്ക് പിഴുതെടുക്കും.
കണ്ണ് തുരന്നെടുക്കും.
ചുട്ടി കുത്തും
ചാനലുകളിൽ
പോസ്റ്റ്‌മോർട്ടം നടത്തും.
പമ്പ കടത്തും.
രക്ഷ വനവഴി.
രക്ഷ? വനം? വഴി?
നാളെത്ര?

No comments:

Post a Comment