Friday, 4 December 2015

മട

വറ്റിയ ചാലിൽ
മണ്ണും ചെളിയും ചേർത്ത്,
പതിച്ചും പൊത്തിയും
മട കെട്ടി, തൊട്ടും തലോടി
മിനുസ്സപ്പെടുത്തി
രക്ഷകനായി അരുകിൽ
മലയായി നിലകൊണ്ട്
വിലസവേ,
ഊറിൽ വന്നൊരു പൂഞ്ഞാൻ,
അമ്പരന്ന് തളം കെട്ടിയ
വെള്ളത്തിൽ തത്തി
നക്ഷത്രപ്പൊട്ട് ഇളക്കി ത്തെളിച്ച്
മടയിലിടിച്ച്, കൗതുകം
എന്നിലുണർത്തി
പ്രതിഷേധിക്കവേ,
വന്നൊരു ആകാശത്തുള്ളി
പിന്നാലെ മറ്റൊന്ന് .. രണ്ട് .. മൂന്ന്
പിന്നെ കുടം പൊട്ടി, ഗർജ്ജിച്ച്
തടവുപുള്ളിയേയും
കൊഞ്ഞനത്തെയും
മടയെയും കൊണ്ട് പോയി.
മൂഢനായി ഇതികർത്തവ്യം
മറന്നു ഞാനും.

No comments:

Post a Comment