Wednesday, 26 August 2015

ഇരട്ട

 കമ്മ്യൂണിസം.

ആഭാസിസം.

ഇരട്ടകളുടെ പേറ്റില്ലം.

പഴുത്ത് ചുവന്ന 

വഴികളുടെ 

ഉഷ്ണ രണ നിണ 

വൈരസ്യത്തിൽ 

കാനാൻ തേടി 

നാളേറെ മുന്പ് 

പുറപ്പെട്ട് പോയും 

ഭൂതകാല-

പ്രഭാതദോഷ ചുവപ്പിലെ 

അർത്ഥമറ്റ പ്രതീക്ഷകൾക്ക്‌ 

കുങ്കുമമണിയിച്ച് ഭാവി-

മായാ സഭകളിലെ 

പളുപളുത്ത 

ജലാജലതകളുടെ 

കൌശലപ്പരപ്പിന് മുന്പാകെ 

വിഷണ്ണരായി 

ഉടുമുണ്ട് ഉയർത്തണോ വേണ്ടയോ 

എന്ന് സന്ദേഹിതരായ 

രണ്ട് മക്കൾ.

പറഞ്ഞു തീർക്കുക നിങ്ങൾ 

പേറ്റില്ല മഹത്വം.

കരിയടുപ്പിൽ നിന്നും 

പ്രെസ്ടീജ് സ്റ്റൊവിലേക്കുള്ള ദൂരം 

അനല്പമെങ്കിലും

അറിയുക നിങ്ങൾ,

തീയ് തീയ്യാണ്‌.

ചൂടാണ്.

വെളിച്ചമാണ്.

അതിന്റെ അഭാവമാത്രേ-

തണുപ്പ്! ഇരുട്ട്!

No comments:

Post a Comment