Saturday, 23 August 2014

ഭൂതകാലത്തേയ്ക്കൊരു യാത്ര


അവൾ മരിച്ചിടത്ത് നിന്നും
പിന്നോട്ട് നടന്നപ്പോൾ കണ്ട
കവലയിൽ നില്പുണ്ടായിരുന്നു,
അവളും ഞാനും.
അവനെ ഒഴിവാക്കി
മറ്റൊരു വഴിയിലൂടെ
ഓടിയ ഞങ്ങളെ
പിന്തുടർന്നു വന്നു,
അവനും
ഒടിഞ്ഞ് മടങ്ങിയ
ഒരു വഴിയും.

No comments:

Post a Comment