Thursday, 12 June 2014

പ്രകൃതി

ഒരു കസ്തൂരി മാനിനെ
കൊന്ന് ഞങ്ങൾ പുറകിലെ
വിറക് പുരയിൽ തൂക്കിയിട്ടിട്ടുണ്ട്.
വന്നാൽ നിനക്കും തരാം
ഒരു പങ്ക്.

വിത്തും കൈക്കോട്ടുമായി
മല്ലിടുന്നതല്ലേ, കാണട്ടെ കയ്യ്
ഇതെന്താ റോസാപ്പൂവോ!
ഒന്നു മുത്തട്ടെ ആ തൃക്കൈ,
ഹാ ഞാൻ അനുഗൃഹീതൻ!
സ്വർഗ്ഗമിനിയെനിക്ക് സ്വന്തം!
ഈ വെൺ കുപ്പായം,
മാടപ്രാവിന്റെ തൂവലോ?
അതിനെയും ഉലർത്തിയോ
കർത്താവെ!

No comments:

Post a Comment