കൂട്ടിൽ വളരുന്നു.
ചിലർ വീട്ടുവളപ്പിലും.
ഒടുക്കം, രക്തം ചിന്തി
തിരുവസ്ത്രങ്ങളുരിഞ്ഞ്
അത്താഴം വിളമ്പുന്നു.
ചില കോഴികൾ
ഷെഫർ പേനകളാണ്.
കയ്യൊപ്പുകൾക്കപ്പുറം
കർമ്മമില്ലാത്തവർ;
സ്വർണ്ണകിരീടങ്ങളിൽ
വെറും തൂവലുകൾ.
ചിലർ കടൽത്തീരത്ത്
ഉതിർത്തു കൊണ്ടുപോയ
മൺകുഴികളിൽ നിന്നും
കൊടും മഞ്ഞിൽ
പിഞ്ചു കുഞ്ഞുങ്ങളെ
ചിറകിലൊതുക്കി
കവിത രചിക്കുന്നു.
ചിലർ അടച്ച പടികളിൽ
ചിറക് ചുരുട്ടിയിടിക്കുന്നു;
പൊട്ടിത്തെറിക്കുന്നു.
ചിലർ രണ്ടരി മണികളിലൊന്ന്
ദാനം ചെയ്യുന്നു.
ഷെഫർ ധാരികൾ
അവരെ വിലയ്ക്ക് വാങ്ങുന്നു,
കൂട്ടിലിടുന്നു.
ഉത്ഘോഷിക്കുന്നു.
No comments:
Post a Comment