Tuesday, 21 January 2014

മുഖാമുഖം

നിഴലിനെ ഒരു
പിടിയിലൊതുക്കി,
മുഷ്ടി ചുരുട്ടിയ നിഴലിനെ
ഞാൻ വെല്ലുവിളിച്ചു.

എന്നെ നയിക്കുന്നവനെന്ന
അഹങ്കാരം ഇനി നിനക്ക് വേണ്ട
ഞാൻ നിന്നെയല്ല,
നീ എന്നെയാണ് ഇനി
പിന്തുടരുക.
ഈ മുഖാമുഖത്തിൽ
നീ എന്റെ പിന്നിൽ നിൽക്കുക,
ഒരു പിണിയാളായി.
ചോദ്യകർത്താവിന്റെ
മാസ്മരികതയിൽ മുങ്ങാതെ
നീ മനസ്സിലാക്കുക,
ഞാനാണ് താരം.
ഷോർട് ഹാൻഡിൽ
ഞാൻ പറയുന്ന കാര്യങ്ങൾ
നിനക്ക് മാത്രം മനസ്സിലാകുന്ന
ഭാഷയിൽ കുത്തിക്കുറിക്കേണ്ട
വെറും തൊഴിലാളി.
ചോദ്യശരങ്ങളിൽ
മുറിവേറ്റ് ഉഷ്ണിച്ച് വിരസിച്ച്
തകർന്നാലും, വേണ്ട
നിന്റെ അനുഗാമിത്വം.
എനിക്കീ ചൂട് മതി..
വെന്തുരുകുവാൻ..
അത് ഹോമമല്ല..
ഒരു പ്രതികാരമാണ്.

No comments:

Post a Comment