താക്കീത്:
വനത്തിൽ പോവരുത്, യക്ഷിയുണ്ട് മാടനുണ്ട്. ചോരക്കൊതിയൻ അറുകൊലയുണ്ട്.
മാഷേ ശരിയാണോ?
മാഷും തലയാട്ടി..
ഇല്ലമ്മേ ഇല്ല.. പോവില്ല. അനുജാ നീയും പോവല്ലേ..
ഹുങ്കാരത്തിലൊരു കാറ്റ് തറയില്ലാ ഇടനാഴികളും പാളിയില്ലാ ജനലുകളും കേറിയിറങ്ങി പ്രവാസിയുടെ വീടിന്‍റെ നിശ്വാസമായി പിൻ വാതിലിലൂടെ വനത്തിലേക്ക് പാഞ്ഞു പോയി.
അന്വേഷണം:
അനുജാ.. നീ എവിടെ?
വനം പ്രലോഭിപ്പിച്ച വഴി ഉള്ളിലേക്ക് നീണ്ടു. ഇല്ല അവിടില്ല.. ഉണ്ടാവില്ല.. യക്ഷി. മാടൻ. അറുകൊല.
അമ്മേ.. അനുജാ..
അയ്യോ അവരെയൊന്നും ചെയ്യല്ലേ. ഇരുട്ട്.. കാലിലാരോ വലിക്കുന്നു.. ഒരു വേരാണ്. വിടൂ വേരെ.. ഇതൊരു നടപ്പാതയോ? വനത്തിൽ?
പാതയെത്തിച്ച പാറക്കൂട്ടത്തിൽ പതുങ്ങിയനുജൻ ചുണ്ടിൽ വിരലുമായ് ശ്ശ്.. അവൻ ചൂണ്ടിയ വിരലെത്തിയത്..
അവിടെ.. യക്ഷി.. മാടനും ചിരിച്ച് കുഴഞ്ഞ് യക്ഷി മാടന്‍റെ മാറിൽ.
മിണ്ടാട്ടമറ്റ് അനുജനുമായി തിരിഞ്ഞ് നടക്കുമ്പോൾ ഓർത്തു. പറഞ്ഞതല്ലേ പോവരുത് എന്ന്.
ഇനി ഈ ബാധ ജീവിതത്തോളവും..
No comments:
Post a Comment