Thursday, 2 January 2014

പീഢനം

പോലീസ്സുകാരാ..

മിന്നലിൽ തെളിഞ്ഞ ഒരുനൂറു രൂപാ നോട്ടിന്‍റെ വെളിച്ചത്തിൽ നീ കടത്തിവിട്ട
നൂറു വെപ്രാള നിമിഷങ്ങളിതാ..

MH*ന്‍റെ ഗന്ധം നിറഞ്ഞ കാബിനും
ഏങ്കോണിച്ചാടി വന്ന ചക്രങ്ങളും..
ആത്മവിശ്വാസവും,
വെല്ലുവിളി നിറഞ്ഞ നോട്ടവും
ഒന്നുമേ നീ കണ്ടീല..
അറിഞ്ഞീല..
ഉണ്ണിപ്പുഞ്ചിരി പൊലിച്ച ഗാന്ധിയെ മടക്കിയൊതുക്കിയ വിയർത്ത കരങ്ങളുടെ നനഞ്ഞ സ്പർശ്ശനത്തിൽ.

ഉം.. എന്ന ഇരുത്തിയ മൂളലിൽ
നീ തന്ന ആത്മവിശ്വാസവും
മുന്നോട്ട് നീങ്ങിയ ചക്രങ്ങളും..
അവ കൊണ്ടെത്തിച്ച തെരുവിലെ
ബസ് കാത്ത്നിന്ന പെൺകുട്ടിയുടെ
കിട്ടാ ബസ്സിന്‍റെ വേപഥുവും.

ഗാന്ധിയെ മറന്നു്
നീ അണിയിച്ച
കൈവളയുമണിഞ്ഞു
ഞാനിരിക്കുന്നു..
നിന്‍റെ മുഷിഞ്ഞു നാറിയ ജീപ്പിൽ

പോലീസ്സുകാരാ..

--
MH: കേരള ഗവൺമന്റ് മാർക്കെറ്റ് ചെയ്യുന്ന ഒരു മദ്യം

No comments:

Post a Comment