Thursday, 10 October 2013

നക്സൽ

അമ്മ..
പാല് മുട്ടായിക്കാരൻ
കുഴല് വിളിച്ചപ്പോൾ 
കീറിയ പാത്ര വക്കുമായി 
പോയവൾ കന്യക.
തുപ്പല് തൊട്ട് ഊർത്തിയ 
മുട്ടായി നുണഞ്ഞ് 
വന്നവൾ പരിശുദ്ധ.

ഒറ്റ്..
നിണമണിഞ്ഞ കാലുകൾ 
വനത്തിലേക്ക് വഴിയിട്ടു.
കാട് പറഞ്ഞു
മടങ്ങാൻ
അല്ലെങ്കിൽ 
ഉൾക്കാട് തേടാൻ.
തീരുമാനം,
സ്വയമൊരു ചുംബനം.

ഉയിർപ്പ്..
വയ്യ ഇനിയൊരു യാത്ര 
കുന്നിൻ മുകളിലേയ്ക്ക്‌ 
ചമ്മട്ടിയും കുന്തവും 
നല്ല കള്ളന് രക്ഷയും 
നല്ല വിശേഷങ്ങളും 
വില്പത്രങ്ങളും. 
ശിഷ്യമുഖ്യാ ഒളിക്കേണ്ട 
ഞാനുമുണ്ട് കൂടെ.
ഞാൻ നീയും നീ ഞാനുമായി 
നമ്മളായി 
വാഴ്ത്താം ആളൊഴിഞ്ഞ 
ചില്ല് കൂടിനെ.

No comments:

Post a Comment