Thursday, 10 October 2013

മഹാശ്ചര്യം!

ആഴ്ചപ്പതിപ്പിലെ രേഖാചിത്രങ്ങൾ.
ഒരു പെണ്ണ്,
അഴിഞ്ഞ അരിച്ചാക്ക്.
ആനച്ചന്തി ഞെരിക്കുന്ന
അക്ഷരങ്ങൾ,
നിറഞ്ഞ വണ്ടിയിലെ 
നിലയില്ലാ യാത്രക്കാർ.
വിസ് ഫോടിത മാറിടം.
എല്ലിൻ കൂടിനൊരു 
ശാസ്ത്രമില്ല.
കണ്ണന്റെ കണ്ണല്ല
കയ്യും ആലിലകൾ.
അവപൂർണത ഒരു പൂർണത.
ദീപസ്തംഭം.

No comments:

Post a Comment