മഴ വരണ് ണ്ട്
വിറക് പെറുക്കോ
നെല്ലൊക്കെ വാരോ
കൊപ്ര പെറുക്കോ
കച്ചി ചിക്കി കൂട്ടോ
മെടഞ്ഞ് നിരത്തിയ,
ഓല അടുക്കോ
അഴേന്ന് തുണി എടുക്കോ
കോഴിക്കൂട് അടക്കോ
ആടിനെ കൂട്ടിൽ കേറ്റോ
പശുനെ തൊഴുത്തിൽ കേറ്റോ
തേങ്ങ മൂടോ
തേങ്ങാക്കൂട് അടക്കോ
നാട് തെണ്ടി താറാവിനെ
തെരയാൻ പോകോ
കളിക്കാൻ പോയ,
എളയ ജന്തൂനെ,
തെരക്കാൻ പോകോ
കടേ പോയോന്,
കുട കൊണ്ട് പോകോ
മച്ചേ കലം വെക്കോ
ചോർച്ച അടക്കോ
മാഞ്ചോട്ടി പോയി,
മാങ്ങാ പെറുക്കോ
ചാറ്റടി കേറാതെ,
വിരി താഴ്ത്തിയിടോ
ഹ.. കരണ്ടും പോയി
മണ്ണെണ്ണ തപ്പോ
വിളക്ക് കത്തിക്കോ
No comments:
Post a Comment