എന്റെ ഇടത് ചെവി
പണിമുടക്കിലാണ്.
ഡോക്ടർ പറഞ്ഞത്
മനസ്സിലായില്ല, എന്തോ
യൂസ്റ്റേഷ്യനൊ മറ്റോ
കുഴപ്പമെന്ന്.
ആ.. കോപ്പ്.
അത് കൊണ്ട് വലതിനോട്
പറഞ്ഞു ശ്രദ്ധിച്ച് കേട്ടോളാൻ.
പക്ഷെ ഇടതിനെ തഴഞ്ഞ്
വലതിനെ മാത്രം
എങ്ങനെ വിശ്വസിക്കും?
തോമസ്സ്,
ദ് ഡൗട്ടിംഗ് വൺ,
ആരെ വിശ്വസിക്കും?
പണി മുടക്കിയ ഇടതിനെ?
അപൂർണ്ണമായ വലതിനെ?
സംശയത്തിലാണ് ഞാൻ.
പണിമുടക്കിലാണ്.
ഡോക്ടർ പറഞ്ഞത്
മനസ്സിലായില്ല, എന്തോ
യൂസ്റ്റേഷ്യനൊ മറ്റോ
കുഴപ്പമെന്ന്.
ആ.. കോപ്പ്.
അത് കൊണ്ട് വലതിനോട്
പറഞ്ഞു ശ്രദ്ധിച്ച് കേട്ടോളാൻ.
പക്ഷെ ഇടതിനെ തഴഞ്ഞ്
വലതിനെ മാത്രം
എങ്ങനെ വിശ്വസിക്കും?
തോമസ്സ്,
ദ് ഡൗട്ടിംഗ് വൺ,
ആരെ വിശ്വസിക്കും?
പണി മുടക്കിയ ഇടതിനെ?
അപൂർണ്ണമായ വലതിനെ?
സംശയത്തിലാണ് ഞാൻ.
No comments:
Post a Comment