പിറകേ വരുന്നത് നിഴലോ,
ആരയച്ച ചാരൻ?
തിരിഞ്ഞു നോക്കിയാൽ
അകലും വലിയുമൊളിക്കും.
ഓട്ടക്കണ്ണിൽ കണ്ടൊരു
മാൻഡ്രേക്ക് തൊപ്പി വിളുംബും
കറുത്ത കോട്ടിൻ തുംബും
ഒരു നിമിഷമൊരു മിന്നായം.
മുനിഞ്ഞു് കത്തുന്നോ-
രെഡിസൻ ബൾബിന്റെ
ചുളിഞ്ഞ കണ്ണിനും മായൻ.
നടന്നടുത്തോരോട്ടത്തിലും
പിന്നാലെ ത്സടുതിയിലൊരു
നിശ്ശബ്ദ പടിയായി.. നിഴലായി.
തണുത്ത നിലവറ പാർക്കിങ്ങ്-
ലോട്ടിൽ കാറുകളൊരു മറയാക്കി
അറിഞ്ഞന്നറിഞ്ഞിട്ടും
ഗ്രഹ്യമായോരഹങ്കാരമായി.
വിറയേറുമ്പോൾ
കുതറുന്ന കൈകളെ
അടച്ചു പിടിച്ചമർത്തിയൊരു
വിജയ നിശ്വാസ ഭേരിയായി.
ചവിട്ടിത്തെറുപ്പിച്ച ഞെട്ടലിൽ
പിൻ വാങ്ങി.. മറ്റൊരവസര
പ്രതീക്ഷയുമായ്, ആരു നീ?
ആരയച്ച ചാരൻ?
തിരിഞ്ഞു നോക്കിയാൽ
അകലും വലിയുമൊളിക്കും.
ഓട്ടക്കണ്ണിൽ കണ്ടൊരു
മാൻഡ്രേക്ക് തൊപ്പി വിളുംബും
കറുത്ത കോട്ടിൻ തുംബും
ഒരു നിമിഷമൊരു മിന്നായം.
മുനിഞ്ഞു് കത്തുന്നോ-
രെഡിസൻ ബൾബിന്റെ
ചുളിഞ്ഞ കണ്ണിനും മായൻ.
നടന്നടുത്തോരോട്ടത്തിലും
പിന്നാലെ ത്സടുതിയിലൊരു
നിശ്ശബ്ദ പടിയായി.. നിഴലായി.
തണുത്ത നിലവറ പാർക്കിങ്ങ്-
ലോട്ടിൽ കാറുകളൊരു മറയാക്കി
അറിഞ്ഞന്നറിഞ്ഞിട്ടും
ഗ്രഹ്യമായോരഹങ്കാരമായി.
വിറയേറുമ്പോൾ
കുതറുന്ന കൈകളെ
അടച്ചു പിടിച്ചമർത്തിയൊരു
വിജയ നിശ്വാസ ഭേരിയായി.
ചവിട്ടിത്തെറുപ്പിച്ച ഞെട്ടലിൽ
പിൻ വാങ്ങി.. മറ്റൊരവസര
പ്രതീക്ഷയുമായ്, ആരു നീ?
No comments:
Post a Comment