അലകടലെടുത്ത് വരണുണ്ട്
പെരുമഴ നിറയണുണ്ട്
പുഴ പെരുകണുണ്ട്
കാവിമണ്ണ്‍ കലങ്ങി
ചെളിഞ്ഞ് വരണുണ്ട്
കുടയെടുത്തോ വടിയെടുത്തോ
പടിക്കൽ പോയി നോക്കാം
വേണ്ടണ്ണാ വേണ്ടണ്ണാ
നമുക്ക് മേലീക്കൂരയുണ്ടല്ലോ.
അന്തിമാനം കറുകറുക്കണ്
വെള്ളിവെട്ടം പള്പളുക്കണ്
മാമരം കോച്ചണ് ചായണ്
തമ്പേറു കൊട്ടണ്
കുടയെടുത്തോ വടിയെടുത്തോ
പടിക്കൽ പോയി നോക്കാം
വേണ്ടണ്ണാ വേണ്ടണ്ണാ
അടുപ്പിത്തീയുണ്ട്, വിളക്കുണ്ടല്ലോ.
വെള്ളരിപ്പാടത്ത് വെള്ളം കയറണ്
ഞാറ് ചരിയണ് പട്ടിണി പൊങ്ങണ്
കുടയെടുത്തോ വടിയെടുത്തോ
പടിക്കൽ പോയി നോക്കാം
വേണ്ടണ്ണാ വേണ്ടണ്ണാ
തള്ളമ്മ പത്തായം പെറുന്നുണ്ടല്ലോ
ക്ടാവ് കരയണ് കുറ്റി പറിക്കണ്
പയ്യ് ചുരത്തണ്
കുടയെടുത്തോ വടിയെടുത്തോ
പടിക്കൽ പോയി നോക്കാം
വേണ്ടണ്ണാ വേണ്ടണ്ണാ
കലത്തിൽ പാല് നറച്ചുണ്ടല്ലോ
തറ നനയണ് വിരൽ പെരുക്കണ്
ഉത്തരം വീഴണ് പുര ചരിയണ്
കട്ട ചിതറണ് അയ്യോ
പെരുമഴ നിറയണുണ്ട്
പുഴ പെരുകണുണ്ട്
കാവിമണ്ണ്‍ കലങ്ങി
ചെളിഞ്ഞ് വരണുണ്ട്
കുടയെടുത്തോ വടിയെടുത്തോ
പടിക്കൽ പോയി നോക്കാം
വേണ്ടണ്ണാ വേണ്ടണ്ണാ
നമുക്ക് മേലീക്കൂരയുണ്ടല്ലോ.
അന്തിമാനം കറുകറുക്കണ്
വെള്ളിവെട്ടം പള്പളുക്കണ്
മാമരം കോച്ചണ് ചായണ്
തമ്പേറു കൊട്ടണ്
കുടയെടുത്തോ വടിയെടുത്തോ
പടിക്കൽ പോയി നോക്കാം
വേണ്ടണ്ണാ വേണ്ടണ്ണാ
അടുപ്പിത്തീയുണ്ട്, വിളക്കുണ്ടല്ലോ.
വെള്ളരിപ്പാടത്ത് വെള്ളം കയറണ്
ഞാറ് ചരിയണ് പട്ടിണി പൊങ്ങണ്
കുടയെടുത്തോ വടിയെടുത്തോ
പടിക്കൽ പോയി നോക്കാം
വേണ്ടണ്ണാ വേണ്ടണ്ണാ
തള്ളമ്മ പത്തായം പെറുന്നുണ്ടല്ലോ
ക്ടാവ് കരയണ് കുറ്റി പറിക്കണ്
പയ്യ് ചുരത്തണ്
കുടയെടുത്തോ വടിയെടുത്തോ
പടിക്കൽ പോയി നോക്കാം
വേണ്ടണ്ണാ വേണ്ടണ്ണാ
കലത്തിൽ പാല് നറച്ചുണ്ടല്ലോ
തറ നനയണ് വിരൽ പെരുക്കണ്
ഉത്തരം വീഴണ് പുര ചരിയണ്
കട്ട ചിതറണ് അയ്യോ
ചോര പൊടിയണ്
അയ്യോണ്ണാ അയ്യോണ്ണാ
കുടയെവിടെ വടിയെവിടെ
മിണ്ടണ്ണാ മിണ്ടണ്ണാ
അണ്ണാ അണ്ണാ
അയ്യോണ്ണാ അയ്യോണ്ണാ
കുടയെവിടെ വടിയെവിടെ
മിണ്ടണ്ണാ മിണ്ടണ്ണാ
അണ്ണാ അണ്ണാ
No comments:
Post a Comment